മാണി ഗ്രൂപ്പിനെ തിരിച്ച് കൊണ്ടുവരേണ്ടത് ലീഗിന്റെ ആവശ്യം. യുഡിഎഫ് ഒരു മുസ്‍ലിം മുന്നണിയാണ് എന്നാണ് എതിരാളികൾ നിരന്തരം പറയുന്നത്. ഇത് മധ്യ കേരളത്തിൽ തിരിച്ചടി ഉണ്ടാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ലീഗും, മാണി-ജോസഫ് ഗ്രൂപ്പുകളും, കോൺഗ്രസുമുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന യുഡിഎഫ് ആണ് എന്ന പ്രതീതി ഉണ്ടാക്കേണ്ടതുണ്ട്.
